തൃശൂർ: കൊവിഡ് മരണനിരക്ക് കുറച്ച് കാണിക്കുന്ന സർക്കാർ നടപടി ദുരുദ്ദേശപരമാണെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോൺ ജോൺ ഓൺലൈനിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബഷീർ തൈവളപ്പിൽ, മനോജ് കടമ്പാട്ട്, ഹസീന ജോഷി, പ്രേംകുമാർ കളത്തിൽ, ഫ്രാൻസീസ് മുരിങ്ങത്തേരി, ആനന്ദൻ കൈതവളപ്പിൽ, കെ. രാജു, ജിജു ചീനിക്കൽ, പി.കെ. കൃഷ്ണ, രാജൻ നെല്ലിക്കാട്ടിൽ എന്നിവർ സംസാരിച്ചു.