പാവറട്ടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുല്ലശ്ശേരി പഞ്ചായത്തിലെ ആർ.ആർ.ടി അംഗങ്ങൾക്ക് ഇന്ധനച്ചെലവിലേക്ക് 1000 രൂപ നൽകും. ഒരു വാർഡിലേക്ക് ആഴ്ചയിൽ 1000 രൂപ വീതം 15 വാർഡിനും നൽകാനാണ് പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ മിനി മോഹൻദാസ്, ഷീബ വേലായുധൻ, ശ്രീദേവി ഡേവീസ്, സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു.