rajan

തൃശൂർ : രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടാമൂഴക്കാരനായി സത്യപ്രതിജ്ഞ ചെയ്തത് അഡ്വ. കെ. രാജൻ. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം എൽ.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐയിലെ ഒന്നാമനായാണ് രാജൻ അധികാരമേറ്റത്.
ജില്ലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരായ ആർ. ബിന്ദു, കെ. രാധാകൃഷ്ണൻ എന്നിവരെ പിന്നീട് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. ഇത് പ്രകാരം ആദ്യ സത്യപ്രതിജ്ഞ ചെയ്തത് ബിന്ദുവും പിന്നീട് രാധാകൃഷ്ണനുമായിരുന്നു. ചേലക്കരയിൽ നിന്ന് ജില്ലയിലെ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ. രാധാകൃഷ്ണന് പിന്നാക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി എന്നീ വകുപ്പുകളാണ്. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച കെ. രാജന് റവന്യൂ, ഇരിങ്ങാലക്കുടയിൽ നിന്ന് ജയിച്ച ആർ. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസവുമാണ് ലഭിച്ചത്.

മ​ക​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ടി.​വി​യി​ൽ​ ​ക​ണ്ട് ​അ​മ്മ

അ​ന്തി​ക്കാ​ട് ​:​ ​മ​ക​ൻ​ ​കെ.​ ​രാ​ജ​ൻ​ ​റ​വ​ന്യൂ​ ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്ന​ത് ​അ​ന്തി​ക്കാ​ട്ടെ​ ​വീ​ട്ടി​ലി​രു​ന്ന് ​ടി.​വി​യി​ൽ​ ​ക​ൺ​കു​ളി​ർ​ക്കെ​ ​കാ​ണു​ക​യാ​യി​രു​ന്നു​ ​അ​മ്മ​ ​ര​മ​ണി.​ ​'​പാ​വ​ങ്ങ​ളെ​ ​സ​ഹാ​യി​ക്കു​ന്ന​ ​ന​ല്ല​ ​ഭ​ര​ണം​ ​കാ​ഴ്ച​വെ​യ്ക്കു​ന്ന​ ​മി​ടു​ക്ക​നാ​യ​ ​മ​ന്ത്രി​യാ​ക​ണം​'​ ​മ​ക​നെ​ക്കു​റി​ച്ച് ​ആ​ ​അ​മ്മ​യ്ക്ക് ​പ​റ​യാ​നു​ള്ള​ത് ​ഇ​ത്ര​മാ​ത്രം.
ടി.​വി​യി​ൽ​ ​മൂ​ന്നാം​ ​മ​ന്ത്രി​യാ​യി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യാ​യി​രു​ന്നു​ ​അ​പ്പോ​ൾ.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ശേ​ഷം​ഘ​ട​ക​ക​ക്ഷി​ ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​ര​ണ്ടാ​മൂ​ഴം​ ​കെ.​ ​രാ​ജ​ന്റേ​താ​യി​രു​ന്നു.​ ​കെ.​ ​രാ​ജ​ന്റെ​ ​അ​നു​ജ​ൻ​ ​വി​ജ​യ​ൻ,​ ​ഭാ​ര്യ​ ​മി​നി,​ ​മ​ക​ൾ​ ​ഗൗ​രി​ന​ന്ദ​ ​എ​ന്നി​വ​രും​ ​അ​മ്മ​യ്ക്ക് ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.