news-photo

ഗുരുവായൂർ: നഗരസഭാ അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് ടീം ഒഫ് കാരക്കാട് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ കൈതാങ്ങ്. അഗതി ക്യാമ്പിലേക്ക് ക്ലബ് അവശ്യസാധനങ്ങൾ കൈമാറി. നഗരസഭാ ചെയർമാന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഫാദിൽ ജാഫ്‌ന നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസിന് അവശ്യസാധനങ്ങൾ കൈമാറി. നഗരസഭാ കൗൺസിലർമാരായ ആർ.വി. ഷെറീഫ്, കെ.പി. ഉദയൻ, ക്ലബ് ഭാരവാഹികളായ ബിബിൻ അന്തിക്കാട്ട്, നൗഷാദ് കറുപ്പംവീട്ടിൽ, ഫഹീം ജാഫ്‌ന എന്നിവർ സംബന്ധിച്ചു.