വടക്കാഞ്ചേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോ. പൽപ്പു ഫൗണ്ടേഷൻ നടപ്പിലാക്കുന്ന സൗജന്യ മെഡിക്കൽ സഹായ പദ്ധതിക്ക് തുടക്കം. വടക്കാഞ്ചേരി പുതുരുത്തി മേഖലയിലാണ് ഫൗണ്ടേഷൻ പ്രവർത്തനത്തിന് തുടക്കമിട്ടത്. 24 മണിക്കൂറും ജനങ്ങൾക്ക് ബന്ധപ്പെടാവുന്ന രീതിയിലാണ് നടപ്പാക്കുന്ന പദ്ധതിക്കായി ഫൗണ്ടേഷൻ ഒരു വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് രോഗികൾക്ക് ആശുപത്രിയിലേക്കും പരിശോധനയ്ക്കും പോകാനും 24 മണിക്കൂറും വാഹനം ലഭ്യമാകും. പുതുരുത്തിയിൽ നടന്ന ചടങ്ങിൽ ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജർ പി.ആർ. സജിത്ത് വാഹനത്തിന്റെ താക്കോൽ, പുതുരുത്തി സേവാ കേന്ദ്രത്തിലെ ജോയിന്റ് സെക്രട്ടറി വിഷ്ണുവിന് കൈമാറി. ചടങ്ങിൽ പുതുരുത്തി സേവാ കേന്ദ്രം പ്രസിഡന്റ് ശരത്, കമ്മിറ്റി അംഗം ശ്രീജിൽ എന്നിവർ പങ്കെടുത്തു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ - 9645560457.