ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ വ്യാഴാഴ്ച 96 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ രോഗമുക്തരും വ്യാഴാഴ്ചയുണ്ടായി. 462 പേരാണ് വൈറസിന്റെ പിടിയിൽ നിന്നും ഇന്നലെ മോചിതരായി. നഗരസഭയിൽ 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിരപ്പിള്ളിയിൽ 18 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. കോടശേരി, കൊരട്ടി എന്നിവിടങ്ങളിൽ 9 പേർക്ക് വീതം രോഗം കണ്ടെത്തി. കൊടകര - 6, പരിയാരം - 3, കാടുകുറ്റി - 2 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ രോഗവിവരം.