triple

തൃ​ശൂ​ർ​ ​:​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പി​ൻ​വ​ലി​ച്ചു.​ ​എ​ന്നാ​ൽ​ ​ലോ​ക്ക് ​ഡൗ​ൺ​ ​തു​ട​രും.​ ​ഇ​ന്ന​ലെ​ ​രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ​ ​എ​ണ്ണം​ 6,814​ ​ആ​യ​തോ​ടെ​ ​ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​ ​എ​ണ്ണം​ 26,130​ ​ആ​യി​ ​കു​റ​യു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​ഇ​ന്ന് ​മു​ത​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​നേ​രി​യ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കും.​ ​എ​ന്നാ​ൽ​ ​രോ​ഗ​ ​വ്യാ​പ​നം​ ​വ​ലി​യ​ ​തോ​തി​ൽ​ ​കു​റ​ഞ്ഞു​വെ​ന്ന് ​പ​റ​യാ​നാ​യി​ട്ടി​ല്ല.​ ​ടെ​സ്റ്റ് ​പൊ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച്ച​യാ​യി​ 30​ ​ൽ​ ​താ​ഴെ​യാ​ണ്.​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​ശേ​ഷം​ 3000​ന് ​മു​ക​ളി​ലേ​ക്കെ​ത്തി​യി​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ 10,912​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​തി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​മാ​ത്ര​മാ​ണ് ​പ്ര​തി​ദി​ന​ ​എ​ണ്ണം​ 2500​ന് ​മു​ക​ളി​ലെ​ത്തി​യ​ത്.

പൊസിറ്റിവിറ്റി നിരക്ക്

മേയ് ... 31.22 %

മേയ് 13......25.8

മേയ് 14.....23.63

മേയ് 15.....27.37

മേയ് 16.....28.75

മേയ് 17.....26.52

മേയ് 18......23.88

മേയ് 19..... 24.03

മേയ് 20....20.8

മേയ് 21.....25.43

രോഗമുക്തർ കൂടുന്നു

നാലു ദിവസത്തിനുള്ളിൽ 24,000 ഓളം പേർ രോഗ മുക്തരായി. മേയ് ഒന്ന് ആദ്യ വാരം പൊസിറ്റീവ് ആയവരാണ് രോഗമുക്തരുടെ പട്ടികയിൽ വന്നിരിക്കുന്നത്. നിലവിൽ പൊസിറ്റീവായി വീട്ടിൽ കഴിയുന്നവർക്ക് 17 ദിവസം കഴിഞ്ഞാൽ വീട്ടിൽ മറ്റാർക്കും രോഗമില്ലെങ്കിൽ പുറത്തിറങ്ങാം. അതുകൊണ്ട് ഇവരെ രോഗമുക്തരുടെ പട്ടികയിൽ ഉൾപ്പെടുത്തും. കൂടുതൽ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസങ്ങളായിരുന്നു മേയ് ആദ്യവാരം.

നാലു ദിവസത്തെ രോഗമുക്തർ

മേയ് 18.......4998

മേയ് 19.....4844

മേയ് 20.....7332

മേയ് 21 ....6814

ട്രിപ്പിൾ ലോക്കിന്റെ ഗുണം അടുത്ത ആഴ്ച

അതേസമയം ഇപ്പോൾ ഉണ്ടാകുന്ന രോഗികളുടെ കുറവ് ട്രിപ്പിൾ ലോക് ഡൗൺ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. അതിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച്ച കൂടി വേണ്ടി വരും. നേരത്തെ പ്രഖ്യാപിച്ച ലോക് ഡൗണിനെ തുടർന്ന് ആളുകൾ പുറത്തിറങ്ങാതെ നിന്നതാണ് ഇപ്പോഴത്തെ കുറവിന് പിന്നിൽ. എന്നാൽ ഇതിനിടയിലും അനാവശ്യ യാത്രക്കാർ കൂടിയതോടെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

സഹകരിച്ചു ജനം

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനം പുറത്തിറങ്ങുന്നത് കുറഞ്ഞു. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. അതേസമയം ലോക് ഡൗൺ നീണ്ടാൽ ദിവസക്കൂലിക്കാരും മറ്റും ഏറെ ദുരിതത്തിലാകും.

ഓടിത്തളർന്ന് ആർ.ആർ.ടിക്കാർ

ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണം വന്നതോടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായതോടെ വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്നത് ആർ.ആർ.ടിക്കാർ വഴിയാണ്. എന്നാൽ 300 മുതൽ 600 വരെ വീടുകളുള്ള വാർഡുകളിൽ 10 മുതൽ 15 വരെ മെമ്പർമാർ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ സാധനങ്ങളെത്തിക്കാൻ നെട്ടോട്ടം ഓടുകയാണ് പലരും.