paul-

തൃശൂർ: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഭാര്യ ബെറ്റിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ പൂത്തോൾ ചേലൂർ ഫ്ളാറ്റിൽ എലുവത്തിങ്കൽ മുട്ടിക്കൽ പോളാണ് (56) മരിച്ചത്. സംസ്‌കാരം നടത്തി. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 25 ദിവസമായി ചികിത്സയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് നെഗറ്റീവായിരുന്നു, എന്നാൽ ശ്വാസകോശത്തിലെ അണുബാധ ഗുരുതരമാവുകയായിരുന്നു. ഭാര്യ: രശ്മി. മകൾ: ശ്രദ്ധ.