കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ആർ.ആർ.ടി അംഗങ്ങൾക്ക് പെട്രോൾ ചെലവിനായി 5,000 രൂപ വിതം നൽകാൻ ഭരണസമിതി തീരുമാനിച്ചു. ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി 21 വാർഡുകളിലും പൊതുജനങ്ങൾക്ക് ആവശ്യമായ മരുന്ന്, ആശുപത്രി സേവനങ്ങൾ, അവശ്യ വസ്തുക്കളുടെ വിതരണം തുടങ്ങിയവ ആർ.ആർ.ടി അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എം.എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിംഗ് ചെയർമാൻ അയൂബ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ നൗഷാദ്, സെക്രട്ടറി കെ.എസ് രാമദാസ്, നിഷ തുടങ്ങിയവർ പങ്കെടുത്തു.