udgadanam

പുതുക്കാട് : കൊടകര ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ സൗകര്യത്തോടെ 50 കിടക്കകൾ സജ്ജീകരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച മെയിൽ വാർഡിലാണ് ഓക്‌സിജൻ സൗകര്യത്തോടെ കിടക്കകൾ സജ്ജീകരിച്ചത്.

മഹാമാരിയെ പ്രതിരോധിക്കാൻ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലേക്ക് പൾസ് ഓക്‌സിമീറ്റർ, പി.പി.ഇ കിറ്റ്, എൻ 95 മാസ്‌ക്ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്തു. കരുതലോടെ ഇരിക്കാം കൂടെയുണ്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യവുമായി മറ്റത്തൂർ സി.എച്ച്.സിയുടെ നേതൃത്വത്തിൽ മൊബൈൽ കൊവിഡ് 19 ടെസ്റ്റ് യൂണിറ്റ് വാഹണത്തിന്റെ ഫ്‌ളാഗ് ഓഫും എം.എൽ.എ നിർവഹിച്ചു.

പുതുക്കാട് നിയോജക മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും കൊവിഡ് രോഗികൾക്ക് എറെ പ്രയോജനപ്പെടുന്ന വാർഡ്, നിയുക്ത എം.എൽ.എ കെ.കെ. രാമചന്ദ്രൻ നാടിന് സമർപ്പിച്ചു. കൊടകര ബ്ലോക്ക് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരിത രാജേഷ്, വി.എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷീല ജോർജ്ജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അൽജോ പുളിക്കൻ, അംഗങ്ങളായ പോൾസൺ തെക്കുംപീടിക തുടങ്ങിയവർ പങ്കെടുത്തു.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ഒ​ട്ടേ​റെ​ ​മാ​റ്റം​ ​കാെ​ണ്ടു​വ​രും

തൃ​ശൂ​ർ​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ആ​ർ.​ ​ബി​ന്ദു​ ​ജി​ല്ല​യി​ലെ​ത്തി.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ആ​സ്ഥാ​ന​മാ​യ​ ​അ​ഴീ​ക്കോ​ട​ൻ​ ​സ്മാ​ര​ക​ ​മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​വി​നെ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം​ ​വ​ർ​ഗീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ന്നാ​ട​യ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു.

ന​വ​കേ​ര​ള​ ​നി​ർ​മ്മി​തി​ക്കാ​യി​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്ത് ​ഒ​ട്ടേ​റെ​ ​മാ​റ്റം​ ​കാെ​ണ്ടു​വ​രാ​നു​ണ്ടെ​ന്ന് ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​മ​ന്ത്രി​ ​മാ​ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ്,​ ​കോ​ർ​പ​റേ​ഷ​ൻ​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​പി.​കെ​ ​ഷാ​ജ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​യു.​പി​ ​ജോ​സ​ഫ് ​എ​ന്നി​വ​രും​ ​മ​ന്ത്രി​യെ​ ​സ്വീ​ക​രി​ക്കാ​നു​ണ്ടാ​യി.​ ​ജി​ല്ല​യി​ലെ​ ​ആ​ദ്യ​ ​വ​നി​താ​ ​മ​ന്ത്രി​യെ​ന്ന​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യാ​ണ് ​ബി​ന്ദു​ ​മ​ന്ത്രി​ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.