വാടാനപ്പിള്ളി: വാക്സിൻ എടുക്കാതെ ജോലിക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പൽ തൊഴിലാളികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജില്ലയിൽ 45 വയസിന് താഴെ 46 കപ്പൽ തൊഴിലാളികളാണ് കൊവിഡ് വാക്സിൻ എടുക്കാൻ കഴിയാതെയിരിക്കുന്നത്. നാലു മാസമായി ഇവർ വീട്ടിൽ കഴിയുകയാണ്. ലീവിനാണ് നാട്ടിലെത്തിയത്.

കൊവിഡ് വ്യാപിച്ചതോടെ ജോലിക്ക് പോകണമെങ്കിൽ വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കി. എന്നാൽ ഇവർക്ക് വാക്സിൻ എടുക്കാൻ കാലതാമസം നേരിടുന്നതുകൊണ്ട് തിരിച്ചു പോകാനും കഴിയുന്നില്ല. അവധിക്കാലത്ത് ശമ്പളം പോലും കിട്ടുന്നില്ല. ആയതിനാൽ കുടുംബ ജീവിതം ദുരിതത്തിലാണ്. ആയതിനാൽ വാക്സിൻ എടുക്കാൻ നടപടി ആവശ്യപ്പെട്ടാണ് 46 പേർ ഒപ്പിട്ട പരാതി സംഘടനാ സെക്രട്ടറി ജോഷിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയത്