ചാലക്കുടി: നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച 181 പേരിൽ കൊവിഡ്19 സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിലാണ് കൂടുതൽ രോഗികൾ. 72 പേർ. കൂടുതൽ പരിശോധനകൾ നടന്ന കോടശേരി പഞ്ചായത്തിൽ 46 പുതിയ രോഗികളെ കണ്ടെത്തി. അതിരപ്പിള്ളിയിൽ 24 പേർക്കാണ് വൈറസ് ബാധ. കൊടകരയിൽ 14 പുതിയ രോഗികളുണ്ട്. മേലൂർ 8, പരിയാരം 7, കൊരട്ടി 6, കാടുകുറ്റി 4 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ പുതിയ രോഗികളുടെ പട്ടിക. ഇതേ സമയം രോഗമുക്തിയുടെ കാര്യത്തിൽ മൂന്നു ദിവസമായി ആശ്വാസ വാർത്തകളാണ് പുറത്തു വരുന്നത്. വെള്ളിയാഴ്ച 394 പേർക്കാണ് രോഗം ഭേദമായത്.