മണ്ണുത്തി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം നടത്തുന്നതിനു വേണ്ട മെഷീനുകൾ, ഫെയ്‌സ് ഷീൽഡ്, മാസ്‌ക്, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, അണുനശീകരണത്തിന് ആവശ്യമായ മരുന്ന് എന്നിവ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന മണ്ഡലങ്ങളിലേക്ക് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് കൈമാറി. ടി.എൻ. പ്രതാപൻ എം.പി കൊവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അണുനശീകരണ പദ്ധതി നടപ്പിലാക്കുന്നത്.
കൊവിഡ് പോസിറ്റീവായ ആളുകളുടെ വീടുകൾ അവർ നെഗറ്റീവായതിന് ശേഷം അണുനശീകരണം നടത്തും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.യു. മുത്തു, സണ്ണി വാഴപ്പള്ളി, ജിത്ത് ചാക്കോ, ജെൻസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.