കയ്പമംഗലം: ഒരൊറ്റ ജനത ഒരൊറ്റ ഇന്ത്യ എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി രക്തസാക്ഷിയാകേണ്ടി വന്ന നേതാവാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് ബെന്നി ബെഹ്നാൻ എം.പി. പെരിഞ്ഞനം കൂട്ടായ്മയെന്ന വാട്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വെർച്വൽ ആയി സംഘടിപ്പിച്ച രാജിവ് ഗാന്ധി 30 ാമത് രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെരിഞ്ഞനം കൂട്ടായ്മ ചെയർമാൻ നസീർ പുഴങ്കരയില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. രാജീവ് സ്മൃതി സന്ദേശം മുൻ എം.എൽ.എ. വി.ടി ബൽറാം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ശോഭാ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം വി.എസ് ജിനേഷ് , കെ.കെ ബാബുരാജ്, ടി.വി വിനോദ്, പി.കെ അബ്ദുൾ റഹിം, ടി.എം നിസാർ, കെ.ജി. സുവർണ്ണൻ തുടങ്ങിയവർ അനുസ്മരണം നടത്തി.