ambukance-flag-off
മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച മൊബൈൽ ഓക്‌സിജൻ ആംബുലൻസ് സർവീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

മതിലകം: മതിലകം ബ്ലോക്ക് പഞ്ചായത്തിൽ മൊബൈൽ ഓക്‌സിജൻ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു. വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്‌സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. ജില്ലാ പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ അദ്ധ്യക്ഷയായി. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.സാനു. എം. പരമേശ്വരൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, വിനീത മോഹൻദാസ്, ടി.കെ. ചന്ദ്രബാബു, സീനത്ത് ബഷീർ, ശോഭന രവി, കെ.പി രാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് തുടങ്ങിയവർ സംസാരിച്ചു. ഓക്‌സിജൻ സേവനത്തിന് ഫോൺ: 9048528830, 7034929999, 8943508888..