1

വടക്കാഞ്ചേരി: ബാർജ് അപകടത്തിൽപെട്ട് മണിക്കൂറുകളോളം ഉൾക്കടലിൽ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞ വടക്കാഞ്ചേരി മംഗലം സ്വദേശി വി.കെ ഹാരിഫ് യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തുന്നതേയുള്ളൂ.

കഴിഞ്ഞ പതിനേഴിന് തിങ്കളാഴ്ച വൈകീട്ടാണ് മുംബയിൽ ടൗക്‌തേ ചുഴലിക്കാറ്റിൽ ബാർജ് അപകടത്തിൽപ്പെട്ടത്. അപകടം സംഭവിച്ചയുടനെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശി ജോസഫ്, മംഗലാപുരം സ്വദേശി സുകുമാരൻ, മറ്റ് മഹാരാഷ്ട്രയിലെ രണ്ട് സഹപ്രവർത്തകർ എന്നിവർക്കൊപ്പം കടലിലേക്ക് ചാടിയതും ഇപ്പോഴും ഓർക്കുന്നു. "കടലിൽ ലൈഫ് ജാക്കറ്റ് അണിഞ്ഞ് തിരമാലകളിൽ മുങ്ങിയും, താഴ്ന്നും മണിക്കൂറുകൾ പോയി. കാറ്റിലും മഴയിലും കടൽ ഏറെ ക്ഷോഭിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്നവരെ കാണാതായി. രക്ഷപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല. പ്രാർത്ഥനയുമായി കടലിൽ കഴിച്ചു കൂട്ടി. നേരം പുലർച്ചെയായപ്പോൾ നാവിക സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു".ഹാരിഫ് പറഞ്ഞു.

ഒ.എൻ.ജി.സിയുടെ കോൺട്രാക്ട് കമ്പനിയായ ആർ.കെ ഇൻസ്ട്രുമെന്റ്‌സ് കമ്പനിയിലെ എൻജിനീയറാണ് ഹാരീഫ്. രണ്ട് വർഷമായി കമ്പനിയിലെ ജീവനക്കാരൻ. ഏഴ് മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങി. ഇങ്ങനെ ഒരു മടക്കം പ്രതീക്ഷിച്ചതല്ലെന്ന് ഹാരിഫ് പറഞ്ഞു. വടക്കാഞ്ചേരി സ്വദേശി അർജുനന്റെ മരണം അറിഞ്ഞപ്പോൾ ഏറെ ദു:ഖം തോന്നിയെന്നും വി.കെ ഹാരിഫ് പറഞ്ഞു. മംഗലം വരിക്കോട്ട് വീട്ടിൽ കുഞ്ഞുമൊയ്തീന്റെയും, പരേതയായ റംലയുടേയും മകനാണ് ഹാരീഫ്.

സം​സ്ഥാ​ന​ത്തെ​ ​റി​സ​ർ​വേ
പൂ​ര്‍​ത്തീ​ക​രി​ക്കും​:​ ​മ​ന്ത്രി​ ​കെ.​ ​രാ​ജൻ

തൃ​ശൂ​ർ​:​ ​കേ​ര​ള​ത്തി​ൽ​ ​അ​ഞ്ച് ​പ​തി​റ്റാ​ണ്ട് ​ക​ഴി​ഞ്ഞി​ട്ടും​ ​പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​ ​റി​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​റ​വ​ന്യൂ​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ.​ ​മ​ന്ത്രി​യാ​യി​ ​ആ​ദ്യ​മാ​യി​ ​തൃ​ശൂ​രി​ലെ​ത്തി​യ​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

ഡി​ജി​റ്റ​ലൈ​സ്ഡ് ​റീ​സ​ർ​വേ​ ​സം​വി​ധാ​ന​ത്തെ​കു​റി​ച്ച് ​പ്ര​ക​ട​ന​ ​പ​ത്രി​ക​ ​പ്ര​ഖ്യാ​പി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഈ​ ​ഭ​ര​ണ​ ​കാ​ല​യ​ള​വി​ൽ​ ​ശ്ര​മി​ക്കും.​ ​ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത​ ​കേ​ര​ളം​ ​സൃ​ഷ്ടി​ക്കു​ക​ ​എ​ന്ന​താ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യം.​ ​അ​ത് ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​എ​ല്ലാ​വ​ർ​ക്കും​ ​ഭൂ​മി​ ​എ​ന്ന​ ​സ​ങ്ക​ൽ​പം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ക്കേ​ണ്ട​ത് ​റ​വ​ന്യൂ​ ​വ​കു​പ്പാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​നേ​രി​ട്ട് ​ഇ​ട​പ​ഴ​കു​ന്ന​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളെ​ ​സ്മാ​ർ​ട്ടാ​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​മാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.

രാ​വി​ലെ​ ​സി.​പി.​ഐ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​ജി​ല്ലാ​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​ടി.​ആ​ർ.​ ​ര​മേ​ഷ് ​കു​മാ​ർ,​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​ ​പി.​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​കെ.​ ​ബി.​ ​സു​മേ​ഷ്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ,​ ​ഐ.​ ​സ​തീ​ഷ് ​കു​മാ​ർ,​ ​ബീ​നാ​ ​മു​ര​ളി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​മേ​യ​ർ​ ​എം.​കെ.​ ​വ​ർ​ഗീ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​മ​ന്ത്രി​ക്ക് ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​വ​ർ​ഗീ​സ് ​ക​ണ്ടം​കു​ള​ത്തി,​ ​പി.​കെ.​ ​ഷാ​ജ​ൻ,​ ​സാ​റാ​മ്മ​ ​റോ​ബ്‌​സ​ൺ,​ ​ബീ​ന​മു​ര​ളി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​ഒ​ല്ലൂ​ക്ക​ര​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലും​ ​മാ​ട​ക്ക​ത്ത​റ,​ ​പാ​ണ​ഞ്ചേ​രി,​ ​പു​ത്തൂ​ർ,​ ​ന​ട​ത്ത​റ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സു​ക​ളും​ ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ച്ചു.