കൊടുങ്ങല്ലൂർ: മതിലകത്തെ ട്രാൻസ്ഗ്ലോബൽ ഡ്രൈ പോർട്ട് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായേക്കും.നാഷണൽ ഹൈവെ 66 നോട് ചേർന്ന് സുരക്ഷിത ചുറ്റുമതിലോടെയുള്ള മതിലകത്തെ ഡ്രൈ പോർട്ട് കൊവിഡ് ഫസ്റ്റ് ലൈയിൻ ട്രീറ്റ്‌മെന്റ് സെന്ററിനായി ഏറ്റെടുക്കാൻ ഇ.ടി ടൈസൺ എം.എൽ.എ കളക്ടർക്ക് കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ എസ്.ഷാനവാസ് ഇന്നലെ സ്ഥലം സന്ദർശിച്ചു. സി.എഫ്.എൽ.ടി.സിക്ക് വേണ്ട സൗകര്യം ഒരുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി അറിയിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, തഹസിൽദാർ എൽ.എ ഷറഫുദ്ദീൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മിഷൻ കോർഡിനേറ്റർ ഡോ: റാണ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ: മഞ്ജിത്ത് കൃഷ്ണ, ഡോ: മുഹമ്മദ് ഫാരിസ്, ഡോ: ഡെപ്യൂട്ടി തഹസിൽദാർ കെ. ബിന്ദു, വൈസ് പ്രസിഡന്റ് സി.എസ് രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. എസ് ജയ, വില്ലേജ് ഓഫീസർ അജയ്‌ഘോഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.