mala-block
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാള ബ്ലോക്ക് പഞ്ചായത്ത് 24 മണിക്കൂറും ഓക്സിജൻ സൗകര്യത്തോടെ ആംബുലൻസ് സേവനം ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിക്കുന്നു

മാള: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാള ബ്ലോക്ക് പഞ്ചായത്ത് 24 മണിക്കൂറും ഓക്‌സിജൻ സൗകര്യത്തോടെ പ്രവർത്തിക്കുന്ന ആംബുലൻസ് സേവനം ആരംഭിച്ചു. ആംബുലൻസ് സൗജന്യ സേവനത്തിനും,​ ബ്ലോക്കിന് കീഴിലെ ആശുപത്രികൾക്കും,​ പഞ്ചായത്തുകൾക്കും അടക്കം 18.50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനവും നൽകും.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾക്ക് രണ്ട് ലക്ഷം രൂപയാണ് പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുള്ളത്. ആംബുലൻസ് സേവനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, സാജൻ കൊടിയൻ, പി.വി വിനോദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി രവി, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഗീത ചന്ദ്രൻ, ഷിജി യാക്കോബ്, ജോസ് മാഞ്ഞൂരാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ അഷറഫ് തുടങ്ങിയവർ പങ്കെടുത്തു. ആംബുലൻസ് സേവനങ്ങൾക്ക്: 9747725430, 9061895605, 7034796415, 9544980057.