കൊടുങ്ങല്ലൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആമണ്ടൂർ ദൃശ്യകലാ കേന്ദ്രം സൗജന്യ വാഹന സേവനം ഒരുക്കും. ഇതിനായി ദൃശ്യകലാകേന്ദ്രം പ്രവർത്തകരായ അഷറഫ് പടിയത്ത്, ഫിറോസ്, മുഹ്‌സാദ് എന്നിവരുടെ വാഹനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈമാറി. കൊവിഡ് ബാധിതരായവരെയും മറ്റ് രോഗമുള്ളവരെയും ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ഉപയോഗപ്പെടുത്തും.
ഫ്‌ളാഗ് ഒഫ് കർമം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. വാക്‌സിൻ രജിസ്‌ട്രേഷൻ, ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയ സൗകര്യങ്ങൾ ദൃശ്യകലാ കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്. ശ്രീനാരായണപുരം പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം കുട്ടി, സൗദ നാസർ, ദൃശ്യകലാ ഭാരവാഹികളായ സുബൈർ, റിയാദ്, ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.