shushikaranam
ശ്രീനാരായണപുരം പഞ്ചായത്തിലെ അറപ്പതോട് മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് ശുചീകരിക്കുന്നു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് കെട്ടിക്കിടന്നിരുന്ന വെള്ളം കടലിലേക്ക് തിരിച്ചുവിട്ടു. തീരദേശത്തെ നാല് വാർഡുകളിലായി കാലങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന അറപ്പതോട് വൃത്തിയാക്കിയാണ് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടത്.

ഉപ്പുജലം കെട്ടിനിൽക്കുന്നതിനെ തുടർന്ന് 1, 19, 20, 21 വാർഡുകളിൽ കൃഷി നശിക്കുന്നതിനും, കിണറുകളിലെ ജലം മലിനമാകുന്നതിനും കാരണമായിരുന്നു. കടൽക്ഷോഭത്തെ തുടർന്ന് തോടുകളിൽ ചെളിയും മണലും നിറഞ്ഞതിനെ തുടർന്നാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. തോടുകൾ വൃത്തിയാക്കുന്നതിലൂടെ ജനജീവിതം പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പഞ്ചായത്ത് അധികൃതർ കരുതുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, കെ.എ അയൂബ്, പി.എ നൗഷാദ്, എ. രതി, പ്രകാശിനി, സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.