vaccine-challenge-1
വലപ്പാട് നടന്ന വിവാഹ ചടങ്ങിൽ വാക്‌സിൻ ചലഞ്ചിലേക്കുള്ള തുക നിയുക്ത നാട്ടിക എംഎൽഎ സി.സി മുകുന്ദൻ ഏറ്റുവാങ്ങുന്നു

വലപ്പാട്: വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ചിലേക്ക് ദമ്പതികൾ സംഭാവന നൽകി. ബീച്ച് കുന്നുങ്ങൽ വീട്ടിൽ സണ്ണി ഉഷ ദമ്പതികളുടെ മകൻ അഖിലും കയ്പ്പമംഗലം ബീച്ച് പള്ളത്ത് വീട്ടിൽ മിനി ലോഹിദാക്ഷന്റെ മകൾ അക്ഷയയുടെയും വിവാഹ ദിനത്തിലാണ് സംഭാവന നൽകിയത്.

നിയുക്ത എം.എൽ.എ സി.സി മുകുന്ദൻ തുക ഏറ്റുവാങ്ങി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ ജിനേന്ദ്ര ബാബു, തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ മല്ലിക ദേവൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.കെ കിഷോർ, പി.വി ബിജു എന്നിവർ പങ്കെടുത്തു.


വാടാനപ്പിള്ളി : വിവാഹദിനത്തിൽ വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി നവ ദമ്പതികൾ. ഏങ്ങണ്ടിയൂർ മണപ്പാട് പാറക്കൽ തച്ചപ്പുള്ളി ഉണ്ണിക്കൃഷ്ണന്റെയും ഏങ്ങണ്ടിയൂർ കർഷക സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ മജുമോളുടെയും മകൾ ഐശ്വര്യയുടെയും വിനീതിന്റെയും വിവാഹ വേളയിലാണ് തുക കൈമാറിയത്. എൻ.കെ അക്ബർ എം.എൽ.എ തുക എറ്റുവാങ്ങി. സി.പി.എം എരിയാ സെക്രട്ടറി എം.എ ഹാരിസ് ബാബു, കെ.ബി സുരേഷ്, പി.ആർ ഷാജുമോൻ, പി.എസ് അജയ് എന്നിവർ സംബന്ധിച്ചു.