anoop

ചാലക്കുടി: മുപ്പതു മണിക്കൂറോളം ആഴക്കടലിൽ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെ ഓർത്തെടുക്കുമ്പോൾ പോട്ടയിലെ പെരുന്തുരുത്തി അനൂപിന്റെ മനസിൽ ഭീതിയുടെ തിരമാലകൾ. ജീവനോടെ കരയിലേക്കൊരു തിരിച്ചു വരവുണ്ടാകുമെന്ന് ഈ ഇരുപത്തിയൊമ്പതുകാരൻ കരുതിയതല്ല.

ആഞ്ഞടിക്കുന്ന തിരമാലകൾ അന്തമില്ലാത്ത എവിടേയ്ക്ക് ഒക്കെയോ തട്ടിത്തെറിപ്പിച്ചു കൊണ്ടുപോയി. ആകെയുണ്ടായിരുന്ന ലൈഫ് ബോയ് റിംഗിൽ കിടന്ന് തുണുത്തുവിറച്ച് നിർജ്ജീവാവസ്ഥയിൽ ആയതിന് ശേഷമാണ് നേവിയുടെ കപ്പലെത്തി രക്ഷപ്പെടുത്തിയത്. മേയ് 16ന് വൈകീട്ടായിരുന്നു അപകടം. തിരമാലകൾ ആഞ്ഞടിച്ച് ബാർജ് 305 ഒഴുകിപ്പോയി എവിടെയോ ഇടിച്ചു. തകർന്ന ബാർജിന്റെ ഒരറ്റം മുങ്ങുവാൻ തുടങ്ങി. ഇതിനിടയിൽ കടലലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരാണ് കൂടുതലും അടിയൊഴുക്കിൽപെട്ട് മരിച്ചത്.

വെള്ളത്തിലേക്ക് ചാടാൻ ഭയമുണ്ടായിരുന്നത് കൊണ്ടാണ് രക്ഷപ്പെടാൻ കഴിഞ്ഞതെന്ന് അനൂപ് പറഞ്ഞു. ടൈറ്റാനിക് ദുരന്തം പോലെ മുങ്ങിയ മറുതലയ്ക്കലായിരുന്നു ഇയാൾ അള്ളിപ്പിടിച്ചിരുന്നത്. ഒടുവിൽ മറ്റൊരു തിരമാല അടിക്കുമ്പോൾ പിടിവിട്ട് കടലിലേക്ക് വീണു. പക്ഷേ അപ്പോഴേയ്ക്കും അടിയൊഴുക്കുകൾക്ക് ശമനമുണ്ടായി. ലൈഫ് ജാക്കറ്റിട്ട് ചുറ്റുമുള്ള ആഴമറിയാത്ത വെള്ളത്തിൽ ഒരിറ്റു കുടി നീരുമില്ലാതെ ഒന്നര ദിവസം കിടന്ന ശേഷം നേവിയുടെ സംഘമെത്തി, മുംബയിൽ എത്തിച്ചു ശുശ്രൂഷ നൽകി. ആരൊക്കെ രക്ഷപ്പെട്ടുവെന്നും എത്ര പേർക്ക് ജീവഹാനിയുണ്ടായെന്നും പിന്നീടാണ് അനൂപ് അറിഞ്ഞ്. അഞ്ച് വർഷമായി മെറ്റീരിയൽ കോർഡിനേറ്ററായ യുവാവ് പോട്ടയിലെ സഹോദരി അനുവിന്റെ വീട്ടിലാണ് താമസം. അവിവാഹിതനാണ്. മറ്റൊരു ബാർജിലുണ്ടായ നോർത്ത് ചാലക്കുടി പറക്കാടത്ത് സാംസൺ സാജു, കളത്തിപറമ്പിൽ ആൽവിൻ ജോയി എന്നിവരും രക്ഷപ്പെട്ട് വീട്ടിലെത്തിയിട്ടുണ്ട്. ഫയർമാന്മാരായിരുന്നു ഇരുവരും.

രോ​ഗ​മു​ക്ത​ർ​ 2​ ​ല​ക്ഷം​ ​ക​വി​ഞ്ഞു

രോ​ഗ​ ​ബാ​ധി​ത​ർ​ 2506


തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​രോ​ഗ​മു​ക്ത​രു​ടെ​ ​എ​ണ്ണം​ ​ര​ണ്ടു​ ​ല​ക്ഷം​ ​ക​വി​ഞ്ഞു.​ 2,01,727​ ​പേ​രാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​ത്.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 2,21,794​ ​ആ​ണ്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 26.56​ ​ശ​ത​മാ​ന​ത്തോ​ടെ​ ​ഇ​ന്ന​ലെ​ 2506​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചു.​ 4874​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 18,756​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 86​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 2493​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​കൂ​ടാ​തെ​ 05​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ 03​ ​പേ​ർ​ക്കും​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 05​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി.​ ​രോ​ഗ​ബാ​ധി​ത​രി​ൽ​ 60​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ 163​ ​പു​രു​ഷ​ന്മാ​രും​ 190​ ​സ്ത്രീ​ക​ളും​ ​പ​ത്ത് ​വ​യ​സി​ന് ​താ​ഴെ​ 117​ ​ആ​ൺ​കു​ട്ടി​ക​ളും​ 95​ ​പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.