collector

തൃശൂർ: റെഡ് സ്‌പോട്ടുകളായി തിരിച്ചിട്ടുള്ള പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കളക്ടർ എസ്. ഷാനവാസ്. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ചുചേർത്ത നോഡൽ ഓഫീസർമാരുടെയും അസി. നോഡൽ ഓഫീസർമാരുടെയും യോഗത്തിലാണ് കളക്ടർ ഇക്കാര്യം പറഞ്ഞത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും.

വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാർപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. പഞ്ചായത്തുതലത്തിൽ ഈ പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിക്കണം. ഓരോ നിയോജക മണ്ഡലങ്ങളിലും മഴക്കാലവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുള്ളത്. അതത് എം.എൽമാരുടെ നിർദ്ദേശ പ്രകാരമുള്ള മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ നോഡൽ ഓഫീസർമാർ, അസി. നോഡൽ ഓഫീസർമാർ എന്നിവർ ചേർന്ന് ഏകോപിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അസി. കളക്ടർ സൂഫിയാൻ അഹമ്മദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രാജൻ ഇ.എ, എ.ഡി.സി ശ്യാമലക്ഷ്മി, ഡിസാസ്റ്റർ ഡെപ്യൂട്ടി കളക്ടർ പി.എ പ്രദീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിർദ്ദേശങ്ങൾ ഇവ


കടൽക്ഷോഭമുള്ള പ്രദേശങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കണം.
മാലിന്യ സംസ്‌കരണം, പകർച്ചവ്യാധി തടയൽ, ദുരന്ത നിവാരണപ്രവർത്തനം തുടങ്ങി കാര്യങ്ങൾ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ഏകോപിക്കണം
വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കണം
കനാലുകൾ, നീർച്ചാലുകൾ എന്നിവയുടെ നീരൊഴുക്കിന് തടസ്സമായി നിൽക്കുന്ന നിർമ്മിതികൾ നീക്കം ചെയ്യണം
പാതയോരങ്ങളിൽ അപകടകരമായി നിലകൊള്ളുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റണം
ഇക്കാര്യങ്ങളിൽ നോഡൽ ഓഫീസർമാർ ഇടപെടണം

കൊ​വി​ഡി​നെ​തി​രെ​ ​പോ​രാ​ടാ​ന്‍​ ​
സ്‌​പെ​ഷ്യ​ല്‍​ ​ടാ​സ്‌​ക് ​ഫോ​ഴ്‌​സ്

തൃ​ശൂ​ർ​:​ ​കൊ​വി​ഡി​നെ​തി​രെ​ ​പോ​രാ​ടാ​ൻ​ ​പ്ര​ത്യേ​ക​ ​ക​ർ​മ്മ​സേ​ന​ ​അ​ഥ​വാ​ ​സ്‌​പെ​ഷ്യ​ൽ​ ​ടാ​സ്‌​ക് ​ഫോ​ഴ്‌​സ് ​സ​ജ്ജ​മാ​യി.​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഏ​കോ​പ​ന​ത്തി​നാ​യി​ ​സ​ജ്ജ​മാ​ക്കി​യ​ ​ഓ​ക്‌​സി​ജ​ൻ​ ​വാ​ർ​ ​റൂ​മി​ലും​ ​കൊ​വി​ഡ് ​വാ​ർ​ ​റൂ​മി​ലു​മാ​ണ് ​സ്‌​പെ​ഷ്യ​ൽ​ ​ടാ​സ്‌​ക് ​ഫോ​ഴ്‌​സ് ​സേ​ന​യു​ടെ​ ​പ്ര​വ​ർ​ത്ത​നം.
ക​ള​ക്ട​റേ​റ്റി​ൽ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ഇ​വ​രു​ണ്ടാ​കും.​ ​സം​ഘ​ത്തി​ൽ​ 50​ൽ​ 10​ ​പേ​രും​ ​പെ​ൺ​കു​ട്ടി​ക​ളാ​ണ്.​ ​പ്ര​ള​യ​കാ​ലം​ ​മു​ത​ൽ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​സാ​മൂ​ഹി​ക​ ​സേ​വ​ന​ ​രം​ഗ​ങ്ങ​ളി​ൽ​ ​ഒ​രു​ ​പ്ര​തി​ഫ​ല​വും​ ​ആ​ഗ്ര​ഹി​ക്കാ​തെ​ ​ഏ​റെ​ ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​നി​ല​കൊ​ണ്ട​ ​യു​വ​തീ​ ​യു​വാ​ക്ക​ളാ​ണ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ​ജീ​വ​മാ​കു​ന്ന​ത്.
ര​ണ്ടാം​ ​ത​രം​ഗം​ ​രൂ​ക്ഷ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ല​യ്ക്കാ​യി​ ​ഓ​ക്‌​സി​ജ​ൻ​ ​സി​ലി​ണ്ട​റു​ക​ൾ​ ​സ​ജ്ജ​മാ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​സ്‌​പെ​ഷ്യ​ൽ​ ​ടാ​സ്‌​ക് ​ഫോ​ഴ്‌​സ് ​അം​ഗ​ങ്ങ​ൾ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ഓ​ക്‌​സി​ജ​ൻ​ ​സി​ലി​ണ്ട​ർ​ ​സം​ഭ​ര​ണ​ ​കേ​ന്ദ്ര​മാ​യ​ ​തോ​പ്പ് ​ഇ​ൻ​ഡോ​ർ​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​നൂ​റു​ക​ണ​ക്കി​ന് ​സി​ലി​ണ്ട​റു​ക​ൾ​ ​പെ​യി​ന്റ് ​ചെ​യ്ത് ​കോ​ഡു​ക​ൾ​ ​ന​ൽ​കു​ക,​ ​സി​ലി​ണ്ട​റു​ക​ളി​ൽ​ ​ഓ​ക്‌​സി​ജ​ൻ​ ​നി​റ​യ്ക്കു​ന്ന​തി​ന് ​മ​റ്റു​ള്ള​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​വാ​ഹ​ന​ത്തി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​ ​പോ​വു​ക,​ ​പ്ലാ​ന്റി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സ​ഹാ​യി​ക്കു​ക,​ ​നി​റ​ച്ച​ ​ഓ​ക്‌​സി​ജ​ൻ​ ​സി​ലി​ണ്ട​റു​ക​ൾ​ ​വാ​ഹ​ന​ത്തി​ൽ​ ​തി​രി​കെ​ ​ക​യ​റ്റി​ ​സം​ഭ​ര​ണ​ ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക,​ ​സം​ഭ​ര​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​രോ​ഗ​വ്യാ​പ​നം​ ​ഇ​ല്ലാ​തി​രി​ക്കാ​ൻ​ ​ഇ​ട​യ്ക്കി​ടെ​ ​അ​ണു​ന​ശീ​ക​ര​ണം​ ​ന​ട​ത്തു​ക​ ​തു​ട​ങ്ങി​യ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ഇ​വ​ർ​ ​നി​ർ​വ​ഹി​ക്കു​ക.