dengue

തൃശുർ: കൊവിഡിനിടയിൽ ഈ വർഷം ഇതുവരെ 43 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. കഴിഞ്ഞ വർഷം ഇതേസമയം 23 പേർക്കാണ് രോഗം ബാധിച്ചത്. ഏതാണ്ട് ഇരട്ടിയോളം പേർക്കാണ് രോഗബാധയുണ്ടായത്. കോർപ്പറേഷൻ പരിധിയിൽ മാത്രം ഇതുവരെ എട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ മൂരിയാട് മൂന്ന് കേസുകളും ഉണ്ടായിരുന്നു.

പരത്തുന്നത് ഈഡിസ് കൊതുകുകൾ

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്നത് ഈഡിസ് ഈജിപ്തി കൊതുകുകളാണ്. മഞ്ഞപ്പനി കൊതുക് , കടുവ കൊതുക് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഉഷ്ണ മേഖല, സമശീതോഷ്ണ പ്രദേശങ്ങളിലും കാണപ്പെടുന്നു. കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും, മുതുകിൽ വെള്ള വരകളുമുണ്ട്. ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകൽനേരത്ത് കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വൃക്കരോഗികളും ഹൃദ്രോഗികളും അടക്കം സാരമായ രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

പകർച്ചവ്യാധി മൂലം മരിച്ചത് 3 പേർ

അഞ്ചുമാസം പിന്നിടുമ്പോൾ ജില്ലയിൽ പകർച്ചവ്യാധി മൂലം മരിച്ചത് മൂന്നുപേർ. എലിപ്പനി ബാധിച്ച് രണ്ടുപേരും ഒരു ചിക്കൻപോക്‌സ് രോഗിയുമാണ് മരിച്ചത്. ഈ വർഷം 25,124 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇതേസമയം 41,642 പേർക്കാണ് പനി ബാധിച്ചത്. വയറിളക്കവും സമാനമാണ്. 13,234 പേർക്കാണ് കഴിഞ്ഞ വർഷം വയറിളക്കം റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷമത് 7,214 പേർക്കാണ്. കഴിഞ്ഞ വർഷം മൊത്തം 16 പേർക്ക് റിപ്പോർട്ട് ചെയ്ത മുണ്ടിനീരും മലേറിയയും ഇതുവരെ രണ്ടുപേർക്ക് വീതം റിപ്പോർട്ട് ചെയ്തു.

രോ​ഗ​ബാ​ധി​ത​ർ​ 1430,​ ​രോ​ഗ​മു​ക്ത​ർ​ 6,501

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​ആ​ശ​ങ്ക​യ്ക്ക് ​നേ​രി​യ​ ​ആ​ശ്വാ​സം​ ​ന​ൽ​കി​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 1,430​ ​ആ​യി.​ 6,501​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 19​ ​നാ​ണ് ​ഇ​ത്ര​യും​ ​കു​റ​വ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ദി​വ​സം.​ 1,380​ ​പേ​ർ​ക്കാ​യി​രു​ന്നു​ ​അ​ന്ന് ​രോ​ഗ​ബാ​ധ.​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 13,705​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 92​ ​പേ​ർ​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ 2,23,224​ ​ആ​ണ്.​ 2,08,228​ ​പേ​രെ​യാ​ണ് ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യി​ ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.​ ​ഇ​ന്ന​ല​ത്തെ​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​റേ​റ്റ് 20.97​%​ ​ആ​ണ്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1412​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.


പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 20.97​%​ ​

ആ​കെ​ ​കൊ​വി​ഡ് ​മു​ക്ത​ർ​ 2,08,228​

​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ 13,705


ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 386
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 865
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 336
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 851
ഡൊ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 1355