inaguration
പാലിയം തുരുത്തിൽ ആരംഭിച്ച നാട്ടു ചന്ത നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: നഗരസഭ പാലിയം തുരുത്ത് 20-ാം വാർഡിൽ ഓൺലൈൻ നാട്ടുചന്ത ആരംഭിച്ചു. വാർഡിലെ വീടുകളിൽ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ,​ മറ്റ് അവശ്യ സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ മത്സ്യവിഭവങ്ങൾ തുടങ്ങിയവ നാട്ടുചന്തയിലൂടെ വിൽക്കുവാനും വാങ്ങുവാനും സാധിക്കും. രണ്ട് ഗ്രൂപ്പ്കളിലായി ഏകദേശം 510 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുക.

കൊവിഡ് സാഹചര്യത്തിൽ നിരവധി പേർക്ക് പദ്ധതിയിലൂടെ വരുമാനം കണ്ടെത്താൻ സാധിക്കും. എൽതുരുത്ത് ശ്രീവിദ്യാ പ്രകാശിനി സഭ സെക്രട്ടറി പി.പി ജ്യോതിർമയന്റെ വസതിയിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ.എ വത്സല ടീച്ചർ അദ്ധ്യക്ഷയായി.

നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ ജ്യോതിർമയന്റെ വീട്ടിൽ വിളവെടുത്ത ചക്ക ആർ.ആർ.ടി അംഗമായ എൻ.ആർ പ്രഹ്‌ളാദന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.എസ് വിനയകമാർ, ബേബി ഉണ്ണിക്ക‌ൃഷ്ണൻ, എ.വി വിശ്വനാഥൻ, വി.എസ് രാജേഷ് എന്നിവർ സംസാരിച്ചു.