കൊടുങ്ങല്ലൂർ: എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളോ വീടുകളോ സന്ദർശിക്കാത്ത ജനപ്രതിനിധികളുടെയും, സർക്കാർ ഉദ്യോഗസ്ഥരുടെയും നടപടിയിൽ ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതാക്കൾ അപലപിച്ചു.
പ്രദേശത്തെ ധാരാളം വീടുകൾ പൂർണമായും ഭാഗികമായി തകർന്നിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളും നശിച്ചിട്ടുണ്ട്. തൊഴിൽ ഉപകരണങ്ങളും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ടവർ നിരവധിയാണ്. എത്രയും പെട്ടെന്ന് ഇവർക്ക് നഷ്ടപരിഹാരം നൽകാനും ഇവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് എൻ.ജി രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സി.ആർ രാജേഷ്, ജില്ലാ പ്രസിഡന്റ് സാമി പട്ടരു പുരയ്ക്കൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.