കാഞ്ഞാണി: ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ച തക്കം നോക്കി പുറത്തിറങ്ങിയ ജനങ്ങളെ പിഴ അടപ്പിച്ച് പൊലീസ്. സത്യവാങ്മൂലം എഴുതാതെ ഇറങ്ങിയവരെ റോഡരികിൽ തടഞ്ഞ് നിറുത്തി സത്യവാങ്മൂലം എഴുതി വാങ്ങിയും, അനാവശ്യ കാര്യങ്ങൾക്കായി ഇറങ്ങിയവർക്കെതിരെ കേസെടുത്തും, വയോധികരെ തിരിച്ചയച്ചും പൊലീസ്
പരിശോധന കർശനമാക്കി.
അന്തിക്കാട് ഗ്രേഡ് എസ്.ഐ സാജൻ.കെ ഗോപിനാഥിന്റെ നേതൃത്വത്തിൽ തൃശൂർ - കാഞ്ഞാണി സംസ്ഥാന പാതയിലും അന്തിക്കാട് എസ്.എച്ച്.ഒ ഇൻ ചാർജ് കെ.എസ് സുരേഷ് കുമാർ, എസ്.ഐ:
കെ.വി സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇടവഴികളിലും ഉൾപ്രദേശങ്ങളിലും പരിശോധന നടത്തി.
കൊവിഡ് പ്രൊട്ടോക്കോൾ, ക്വാറന്റൈൻ എന്നിവ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ടി.ആർ രാജേഷ് കുമാർ പറഞ്ഞു.