ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി വളവിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന (മുമ്പ് ഉപ്പാപ്പ പള്ളിക്ക് സമീപം താമസിച്ചിരുന്ന) പരേതനായ സാവാൻ മുഹമ്മദ് മകൻ പുതിയകത്ത് അബ്ദുൽ ഖാദർ (60) നിര്യാതനായി. ദീർഘകാലം ഖത്തറിൽ വ്യാപാരിയായിരുന്നു. ഭാര്യ: നെദീറ. മക്കൾ: ഹഫീഫ്, ഹനസ്, ഹർഷ. മരുമക്കൾ: സാലിഹ്. സഹോദരങ്ങൾ: ഹനീഫ ഹാജി, ബക്കർ, ഷാഹു ഹാജി, സുഹറ. ഖബറടക്കം അഞ്ചങ്ങാടി ജുമാ അത്ത് പള്ളിയിൽ നടത്തി.