chiramel
ദീർ‍ഘദൂര വാഹനങ്ങളിലെ ഡ്രൈവർ‍മാർ‍ക്ക് ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഹംഗർ ഹണ്ട് പദ്ധതി വഴി ഭക്ഷണം നൽ‍കുന്നു.

തൃശൂർ: ലോക്ക് ഡൗൺ കാലയളവിൽ തൃശൂർ ജില്ലാ അതിർത്തിയിൽ, വിശന്നു വരുന്ന ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഹംഗർ ഹണ്ട് പദ്ധതിയിലൂടെ രണ്ടു നേരവും ഭക്ഷണം നൽകുന്നു. എല്ലാ ദിവസവും വൈകിട്ട് 300 പേർക്കാണ് ഭക്ഷണം നൽകുന്നത്. ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ് ഭക്ഷണപ്പൊതികൾ നൽകി ഉദ്ഘാടനം ചെയ്തു.

കൊരട്ടി ജനമൈത്രി പൊലീസ്, കൊരട്ടി പാഥേയം എന്നിവയുടെ നേതൃത്വത്തിലാണ് ഇവിടെ ഭക്ഷണപ്പൊതികൾ നൽകുന്നത്. കൊരട്ടി എസ്.എച്ച്.ഒ: പി.ബി. അരുണിന്റെ നേതൃത്വവും, പാഥേയത്തിന്റെ സന്നദ്ധ പ്രവർത്തകരായ ജയേഷ്, ഷൈജു, വേണു, സുന്ദർ, ദാസ് എന്നിവരുടെ പ്രവർത്തനവും ഫാ. ചിറമേലിന്റെ പിന്തുണയും, സഹായവും കൊണ്ടാണ് 'ഒരു വയറൂട്ടാം' എന്ന ഈ പദ്ധതി കൊണ്ടുപോകുന്നതെന്ന് സംഘാടകർ പറഞ്ഞു.