തൃശൂർ: ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളെയും ദുരന്തനിവാരണ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നോഡൽ ഓഫീസർമാരെ കളക്ടർ എസ്. ഷാനവാസ് നിയമിച്ചു. ജില്ലയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരെ നോഡൽ ഓഫീസർമാരായും അതത് ബ്ലോക്കുകളിലെ അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാരെ അസിസ്റ്റന്റ് നോഡൽ ഓഫീസർമാരുമായാണ് നിയമിച്ചത്.