പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു. മുല്ലശ്ശേരി ബസ് സ്റ്റാൻഡിനടുത്ത് വനിതാ കാന്റീനിലാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഊണിന് 20 രൂപയാണ് ഈടാക്കുക. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ അദ്ധ്യക്ഷയായി.

ജനപ്രതിനിധികളായ ഷീബ വേലായുധൻ, ശ്രീദേവി ഡേവീസ്, ക്ലമന്റ് ഫ്രാൻസിസ്, സുനീതി അരുൺകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ. വേണുഗോപാൽ, മുൻ പ്രസിഡന്റ് എ.കെ. ഹുസൈൻ, സി.ഡി.എസ് ചെയർപേഴ്‌സൻ രമ്യ സുധാകരൻ എന്നിവർ സംസാരിച്ചു.