വടക്കാഞ്ചേരി: വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. 100 സെന്റീമീറ്റർ ഉയരത്തിലുള്ള ചെടിയാണ് കണ്ടെത്തിയത്. കൊവിഡ് ബാധയെ തുടർന്ന് നാളുകളായി സ്കൂളിൽ അദ്ധ്യയനം നടക്കുന്നില്ല. സ്കൂൾ ഗ്രൗണ്ടിൽ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ചപ്പോൾ വിത്ത് വീണ് പൊടിച്ചതാകാമെന്നാണ് അനുമാനം. വടക്കാഞ്ചേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ചെടി നശിപ്പിച്ചത്.