തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ പലയിടത്തും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നു. അതേസമയം, നഗര പ്രദേശങ്ങളിൽ ഇളവുകൾ ലഭിച്ചെങ്കിലും പലരും കടകൾ തുറക്കാൻ തയ്യാറായില്ല. പൊതു ഗതാഗതം ഇല്ലാത്തതിനാൽ കടകൾ തുറന്നിട്ട് കാര്യമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.
തുണിക്കടകൾ പ്രവർത്തിക്കാൻ ഇന്നലെ അനുമതി ഉണ്ടായിരുന്നെങ്കിലും അപൂർവം ചിലർ മാത്രമാണ് തുറന്നത്. അതേസമയം ഗ്രാമ പ്രദേശങ്ങളിൽ ഇളവ് ലഭിച്ച സ്ഥാപനങ്ങൾ എല്ലാം തുറന്നു. ട്രിപ്പിൾ ലോക് ഡൗണിൽ ആർ.ആർ.ടികളെ കൂടുതലായി ആശ്രയിച്ചിരുന്നെങ്കിലും ഇളവ് വന്നതോടെ ആവശ്യക്കാർ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
അടിയന്തര സാഹചര്യത്തിൽ മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുള്ളത്. ആർ.ആർ.ടികൾ, വാർഡ്തല കമ്മിറ്റികൾ, സെക്ടറൽ മജിസ്ട്രേറ്റുമാർ, പൊലീസ് തുടങ്ങിയവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇളവുകൾ മറികടന്നാൽ കർശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അനുവാദമുള്ള സ്ഥാപനങ്ങളിൽ ഒരേ സമയം മൂന്നു പേരിൽ കൂടുതൽ ആളുകളുണ്ടാകരുത്. വഴിയോര കച്ചവടങ്ങൾക്കും വീടുകൾ തോറും കയറിയിറങ്ങിയുള്ള വിൽപ്പനയ്ക്കും നിരോധനമുണ്ട്. പലചരക്ക് കടകളിലും മറ്റുമാണ് തിരക്ക് കൂടുതൽ. രണ്ടാം തരംഗം ആരംഭിച്ചത് മുതൽ അടച്ചിട്ട ജില്ലയിലെ മാർക്കറ്റുകൾ ഇതുവരെയും തുറന്നിട്ടില്ല. ഏപ്രിൽ 30 മുതൽ ശക്തൻ മാർക്കറ്റ് ഉൾപ്പടെയുള്ളവ അടച്ചിട്ടിരിക്കുകയാണ്.
വ്യാപാരികൾ പ്രതിഷേധത്തിൽ
ദിവസവും വ്യത്യസ്ത രീതിയിൽ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനെതിരെ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. ജില്ലാ ഭരണകൂടം നൽകുന്ന ഉത്തരവുകൾക്ക് പുറമെ പ്രാദേശിക തലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതയും അവർ പറയുന്നു.
ഇന്ന് തുറക്കാവുന്ന സ്ഥാപനങ്ങൾ