തൃശൂർ: കൊവിഡിന്റെ ഒന്നാം തരംഗത്തിൽ തകർന്ന നിർമ്മാണ മേഖല തിരിച്ചുവരവിന് ശ്രമിക്കുന്ന ഘട്ടത്തിൽ ആഞ്ഞടിച്ച രണ്ടാം തരംഗം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി. കമ്പി, സിമെന്റ് തുടങ്ങിയവയ്ക്ക് വൻവില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 54 രൂപയുണ്ടായിരുന്ന ഒരു കിലോ കമ്പിക്ക് 76 രൂപയാണ് വില. 380 രൂപയുണ്ടായിരുന്ന ഒരു ബാഗ് സിമെന്റിന് 480 രൂപയാണ്. പുരകത്തുമ്പോൾ വാഴ വെട്ടുന്ന കമ്പനികളുടെ ഇത്തരം നീക്കങ്ങൾക്ക് സർക്കാർ അറുതിവരുത്തണമെന്നും ലെൻസ്‌ഫെഡ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഒ.വി. ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.സി. ജോർജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.കെ. തോമസ് ട്രഷറർ ടി.എസ്. ബിജു, ആഷിഷ് ജേക്കബ്, സി.കെ. ഷാജു, ആന്റു പി.കെ, കെ.വി. പ്രദീപ്കുമാർ, പി.ഒ. സോമസുന്ദരൻ, വിനോജ് ടി.എസ്., സുഹാസ് ഡി. കോലഴി എന്നിവർ സംസാരിച്ചു.