kuzhur-scb
കുഴൂർ സഹകരണ ബാങ്ക് നൽകിയ ചെക്ക് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എയ്ക്ക് ബാങ്ക് പ്രസിഡന്റ് ടി.ഐ. മോഹൻദാസ് കൈമാറുന്നു

മാള: കുഴൂർ സർവീസ് സഹകരണ ബാങ്ക് വാക്‌സിൻ ചലഞ്ചിലേയ്ക്ക് 7,62,590 രൂപ നൽകി. ബാങ്ക് വിഹിതമായ ഏഴ് ലക്ഷം രൂപ, പ്രസിഡന്റിന്റെ ഓണറേറിയം, ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം, ഡയറക്ടർ ബോർഡ് അംഗംങ്ങളുടെ മീറ്റിംഗ് ഫീസ് എന്നിങ്ങനെയാണ് തുക സമാഹരിച്ചത്.

ബാങ്ക് പ്രസിഡന്റ് ടി.ഐ മോഹൻദാസ് അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി.കെ.അലി, ഡയറക്ടർമാരായ കെ.വി വസന്ത്കുമാർ, ശിവൻ, സെക്രട്ടറി വി.ആർ സുനിത എന്നിവർ പങ്കെടുത്തു.