ചാവക്കാട്: കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ചാവക്കാട് നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. മേഖലയിൽ ചില തുണിക്കടകൾ തുറന്ന് പ്രവർത്തിച്ചു. ദിവസങ്ങളായി തുണിക്കടകൾ അടഞ്ഞു കിടക്കുന്നതിനാൽ ഷട്ടർ താഴ്ത്തി ഇവ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. കൂടാതെ മറ്റ് പലചരക്ക് പഴംപച്ചക്കറി കടകളും തുറന്നു പ്രവർത്തിച്ചു. ഇതോടൊപ്പം മത്സ്യ, മാംസ കടകൾ എന്നിവയും പ്രവർത്തിച്ചു. ഇവിടങ്ങളിൽ ആർ.ആർ.ടി അംഗങ്ങൾ മുഖേനയാണ് സാധനങ്ങളുടെ വിതരണം നടക്കുന്നത്.