മാള: അന്നമനട സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്നമനട പഞ്ചായത്തിലേക്ക് സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് ബാങ്ക് പ്രസിഡന്റ് പി.ഐ ജോർജിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. 33,000 രൂപ വിലവരുന്ന ഉപകരണങ്ങളാണ് കൈമാറിയത്.