tn-prath-n
അവിണിശേരി മണ്ഡലത്തിൽ ടി.എൻ. പ്രതാപൻ എം.പി കൊവിഡ് പ്രതിരോധ വസ്തുക്കൾ നൽകുന്നു.

ചേർപ്പ്: കൊവിഡ് അതിജീവനത്തിനായി എം.പീസ് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി ടി.എൻ പ്രതാപൻ എം.പി അവിണിശേരി മണ്ഡലത്തിലെ കൊവിഡ് പൊസിറ്റീവായവരുടെ വീടുകളിലേക്ക് അണുനശീകരണത്തിന് ഫോഗിംഗ് മെഷീനുകൾ, സാനിറ്റൈസർ, മാസ്‌കുകൾ, ഫേസ് ഷീൽഡുകൾ, ഗ്ലൗസുകൾ എന്നിവ നൽകി. ടി.എൻ പ്രതാപൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് അവിണിശേരി മണ്ഡലം പ്രസിഡന്റ് കെ.പി അനൂപ്, വി.ഐ ജോൺസൻ, റോസ് ലിജോയ്, ജോയ് പയ്യപ്പിള്ളി, ശ്രീജിത്ത്, ബാലൻ മാസ്റ്റർ, കെ.ആർ ശ്രീനിവാസൻ, പ്രിയൻ റാസ് എന്നിവർ പങ്കെടുത്തു. ഫോൺ 7034719196, 9388553508.