മണ്ണംപേട്ട: രാഷ്ട്രീയ സ്വയംസേവാ സംഘത്തിന്റെ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകനായിരുന്ന പൂക്കോട് പാലക്കുന്ന് ചെറോടൻ വേലായുധന്റെ മകൻ കുമാരൻ (94) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജനി. മക്കൾ: അജിതൻ, അനിലൻ, ഉഷ, മണി.