ഗുരുവായൂർ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിൽ ടെലി മെഡിസിൻ സേവനങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഹലോ ഡോക്ടറെ എന്ന പേരിൽ ടെലി മെഡിസിൻ സേവനങ്ങൾ തുടങ്ങിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിലായി 14 ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. വിദഗ്ദ്ധരായ ഡോക്ടേഴ്‌സിന്റെ സേവനങ്ങൾക്ക് നഗരസഭ ഹെൽപ്പ് ഡസ്‌ക് (ടെലി മെഡിസിൻ) നമ്പരായ 7994548873ൽ വിളിക്കാവുന്നതാണ്. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ടെലി മെഡിസിൻ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ എം.പി. അനീഷ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ സുധൻ, സെക്രട്ടറി പി.എസ്. ഷിബു , ഹെൽത്ത് സൂപ്പർ വൈസർ ആർ. സജീവ് എന്നിവർ സന്നിഹിതരായി.