1
കുണ്ടും കുഴിയുമായി കിടക്കുന്ന മെഡിക്കൽ കോളേജിലെ പാർക്കിംഗ് സ്ഥലം

വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് പരിസരത്തെ പൊതുവാഹന പാർക്കിംഗ് സ്ഥലം കുണ്ടും കുഴിയുമായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ. മഴക്കാലം വന്നതോടെ വെള്ളം കെട്ടികിടക്കുന്നതിനാൽ പരിസരം മലിനമായിരിക്കുകയാണ്. ഈ പ്രദേശത്ത് ശുചി മുറിയില്ലാത്തതും ശുചിത്വമില്ലാത്തതും മൂലം കൊതുകു് ശല്യം വർദ്ധിച്ചിരിക്കയാണ്. പാർക്കിംഗിനായി വാഹനം ഒന്നിന് 20 രൂപ വെച്ച് ഈടാക്കുന്നുണ്ട്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്.