തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ റൂറൽ പൊലീസ് നടത്തിയ പരിശോധനയിൽ ലോക്ക് ഡൗൺ ലംഘനത്തിനും പ്രോട്ടോകോൾ ലംഘിച്ചതിനുമായി 368 പേരുടെ പേരിൽ നടപടി സ്വീകരിച്ചു. 1672 പേരെ താക്കീത് നൽകി വിട്ടയച്ചു. 4594 വാഹനങ്ങൾ പരിശോധിച്ചതിൽ ലോക്ക് ഡൗൺ ലംഘിച്ച 102 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.