മണലൂർ: മുൻ ഫുട്‌ബാൾ താരം പി.ഡി. ബോസ് (61) നിര്യാതനായി. മണലൂർ പെരിങ്ങായിൽ പരേതനായ ദാമോദരന്റെ മകനാണ്. സ്റ്റാർ ആർട്‌സ് സ്‌പോർട്സ് ക്ലബിന് വേണ്ടി പ്രമുഖ ഫുട്‌ബാൾ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി ട്രോഫികൾ കരസ്ഥമാക്കിയിട്ടുണ്ട്. കുറച്ചുനാളുകളായി സുഖമില്ലാതെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: മീരാ ഭായി. മക്കൾ: ലിന്റ, ലിബിയ. മരുമക്കൾ: സ്മിതീഷ്, അഖീഷ്.