മോഹനൻ
കേച്ചേരി: കേച്ചേരിയിലെ ഓട്ടോറിക്ഷാ തൊഴിലാളി (മണലിയിൽ താമസിക്കുന്ന) വണ്ടിക്കുന്നത്ത് മോഹനൻ (59) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ മൂർച്ഛിച്ചതാണ് മരണത്തിനിടയാക്കിയത്. ഭാര്യ: ശാന്ത. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: പ്രഭാകരൻ, സുരേഷ്.