തൃശൂർ: നടത്തറ പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. രാഖി സുകുമാരന് നേരെ സന്നദ്ധ പ്രവർത്തകർ എന്ന പേരിലെത്തി അതിക്രമം കാണിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മികച്ച രീതിയിൽ കൊവിഡ് 19 പ്രതിരോധം, ചികിത്സ എന്നിവയുടെ സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്ന ഡോക്ടർമാരെ മാനസികമായി തളർത്താൻ ശ്രമിക്കുന്നത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതാണ്. ഡോക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും കൊവിഡ് രോഗികളുടെ വിവരം സംബന്ധിച്ച രജിസ്റ്റർ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . ബന്ധപ്പെട്ട പഞ്ചായത്ത് വാർഡ് മെമ്പറുടെ കത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോളാണ് ഡോക്ടറെ ഭീഷണി പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതെന്നും ജില്ലാ പ്രസിഡന്റ് ഡോ. ഇ.ടി. രവിമൂസ്, സെക്രട്ടറി ഡോ. ഹേമമാലിനി എന്നിവർ ആരോപിച്ചു.