തൃശൂർ: നേതാക്കൾ അല്ല മാറേണ്ടതെന്നും അവരുടെ മനോഭാവം ആണ് മാറേണ്ടതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ. സ്ഥാനാർത്ഥിത്വം ചോദിച്ചു വരുന്ന എല്ലാവരോടും അവരെ സന്തോഷിപ്പിച്ചു കൂടെ നിറുത്താമെന്ന് വിചാരിച്ച്, നേതാക്കൾ സീറ്റ് ഉറപ്പു കൊടുക്കരുത്. പിന്നെ അയാൾ അല്ലാതെ വേറെ ആര് വന്നാലും ഇവർ എല്ലാം കൂടി കാലുവാരി തോൽപ്പിക്കും.
ഒരു പഞ്ചായത്ത് മെമ്പർ തുടങ്ങി മുകളിലോട്ടു ജയിച്ചു വന്നവർക്കു പാർട്ടിയോട് ഒരു പ്രതിബദ്ധതയും ഇല്ല. അവരൊക്കെ സ്വന്തം കാര്യത്തിന് നടന്ന പോലെ നടന്നാൽ അല്ലെങ്കിൽ അതിന്റെ നൂറിൽ ഒന്ന് പ്രവർത്തിച്ചാൽ ഈ ബുദ്ധിമുട്ട് വരില്ല .ഇന്നും ശക്തരായ ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകർ ഉണ്ട്. ഇന്ന് മണ്ഡലം തോറും ഗ്രൂപ്പും ഗ്രൂപ്പ് നേതാക്കന്മാരും ആണ്. അവർ ഈ പ്രവർത്തകരെ ഒന്നും ചെയ്യാൻ സമ്മതിക്കില്ലെന്നും പത്മജ ഫേസ്ബുക്കിൽ കുറിച്ചു.