cleaning
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിലെ ദേശീയ പാതയോരത്തെ കാനകൾ വൃത്തിയാക്കുന്നു.

കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദേശീയ പാതയോരത്തെ കാനകളും, മൂന്നുപീടിക മാർക്കറ്റിന്റെ അകത്തുള്ള കാനകളും ഓടകളുമാണ് ആദ്യ ഘട്ടത്തിൽ വൃത്തിയാക്കുന്നത്.


പൊതു തോടുകളിലെയും ജലാശയങ്ങളിലെയും ചണ്ടിയും, കുള വാഴയും, ചെളിയും നീക്കി ശുചീകരിക്കുന്ന പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കും. കാലവർഷം മെയ് 31ന് ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മുഴുവൻ വാർഡുകളിലും വാർഡ് സമിതികളുടെ നേതൃത്വത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കൊവിഡ് - ലോക്ഡൗൺ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.