വടക്കാഞ്ചേരി: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന മുള്ളൂർക്കര പഞ്ചായത്തിലുള്ളവർക്ക് ക്ഷേത്ര സംരക്ഷണ സമിതി സൗജന്യമായി അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു തുടങ്ങി. ക്ഷേത്ര സന്നിധിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എസ്. രാഘവൻ, സെക്രട്ടറി എം.വി. ദേവദാസൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ശിവദാസൻ, വിനോദ് , രാജൻ, ദിലീപ്, മോഹനൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ അന്തേവാസികൾക്ക് മൂന്നു നേരത്തെ ഭക്ഷണവും, മരുന്നും ക്ഷേത്ര സംരക്ഷണ സമിതി സൗജന്യമായി നൽകി വരുന്നതായും ഭാരവാഹികൾ അറിയിച്ചു.