iuml

തൃശൂർ: ലക്ഷദ്വീപിന്റെ പൈതൃകം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കും. വൈകീട്ട് നാലിന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വീടുകളിൽ പ്ലക്കാർഡ് പിടിച്ച് കുടുംബാംഗങ്ങൾ പങ്കെടുത്തുകൊണ്ടാണ് പ്രതിഷേധം. ദേശീയ പ്രതിഷേധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നാട്ടികയിൽ ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ എന്നിവർ അറിയിച്ചു.