കാരമുക്ക്: ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിലുള്ള എംപീസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മണലൂർ പഞ്ചായത്തിൽ തുടക്കമായി. കൊവിഡ് നെഗറ്റീവായവരുടെ വീടുകളിൽ അണുനശീകരണം നടത്തുന്നതിന് ഫോഗിംഗ് മെഷീൻ, പി.പി.ഇ കിറ്റുകൾ, സാനിറ്റൈസർ, മാസ്‌കുകൾ തുടങ്ങിയ ഉപകരണങ്ങൾ ടി.എൻ പ്രതാപൻ എം.പി കൈമാറി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റോബിൻ വടക്കേത്തല അദ്ധ്യക്ഷനായി. സി.എം നൗഷാദ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ ബാബു, കെ.ബി ജയറാം, മണ്ഡലം വൈസ് പ്രസിഡന്റ് വേണു കൊച്ചത്ത്, സെൽജി ഷാജു, സൈമൺ തെക്കത്ത്, ടോണി അത്താണിക്കൽ, ബീന സേവ്യർ, കവിത രാമചന്ദ്രൻ, ജീൻസി മരിയ തുടങ്ങിയവർ സംസാരിച്ചു.
അണുനശീകരണ പ്രവർത്തനങ്ങൾക്ക് എംപീസ് കൊവിഡ് കെയർ ബ്രിഗേഡുകളായ നിഖിൽ ജോൺ, വിമൽ സി.വി, ജോസഫ് പള്ളിക്കുന്നത്ത്, സിജോൺ ജോസ്, ഹെറോൾഡ് പെരുമാടൻ, ടോളി വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.